SignIn
Kerala Kaumudi Online
Friday, 19 April 2024 10.25 AM IST

ഡിസംബറിൽ ആമസോണിൽ അപ്രത്യക്ഷമായത് റെക്കാഡ് വനമേഖല

amazon

റിയോ ഡി ജനീറോ : ബ്രസീലിലെ ആമസോൺ വനനശീകരണ നിരക്കിൽ ഇക്കഴിഞ്ഞ ഡിസംബറിൽ 2021 ഡിസംബറിനെ അപേക്ഷിച്ച് 150 ശതമാനത്തിന്റെ വർദ്ധനയുണ്ടായെന്ന് കണ്ടെത്തൽ. സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. തീവ്ര വലതുപക്ഷ നേതാവ് ജെയ്‌ർ ബൊൽസൊനാരോ രാജ്യത്തിന്റെ പ്രസിഡന്റായി തുടർന്ന അവസാന മാസം കൂടിയായിരുന്നു ഡിസംബർ. ഡിസംബറിൽ മാത്രം നശിപ്പിക്കപ്പെട്ടത് 218. 4 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണെന്ന് അധികൃതർ പറയുന്നു. യു.എസിലെ മാൻഹട്ടന്റെ നാല് ഇരട്ടിയോളം വലിപ്പം വരും ഇത്. 2021 ഡിസംബറിൽ ഇത് 87.2 ശതമാനമായിരുന്നു.

ബൊൽസൊനാരോയുടെ ഭരണകാലയളവിൽ ബ്രസീലിയൻ ആമസോണിൽ വനനശീകരണം കുത്തനെ ഉയർന്നെന്നാണ് കണക്ക്. ബൊൽസൊനാരോ പ്രസിഡന്റായിരിക്കെ ഒരു ദശാബ്ദം മുന്നേയുള്ളതിൽ നിന്ന് 75.5 ശതമാനം വനം നശിച്ചെന്നാണ് കണക്ക്. ആമസോൺ സംരക്ഷണ സംഘടനകൾക്കുള്ള ഫണ്ടിംഗ് ബൊൽസൊനാരോ ഭരണകൂടം കുറച്ചിരുന്നു. ഇത് വനത്തിൽ അനധികൃത കൃഷി, മരം മുറിക്കൽ തുടങ്ങിയവയിലേർപ്പെടുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് എതിരായി.

ആമസോണിൽ വനനശീകരണം നടത്തുന്നവർക്ക് പിഴ ഈടാക്കാനുള്ള തീരുമാനത്തിനും തടയിട്ടു. നിരവധി പേർ ഭയമില്ലാതെ ആമസോണിൽ വനനശീകരണം നടത്തി. അതേ സമയം,​ രാജ്യത്ത് ആമസോൺ വനാന്തരങ്ങൾക്കുണ്ടായ നഷ്ടം തിരിച്ചപിടിക്കുമെന്ന് ജനുവരി 1ന് അധികാരത്തിലെത്തിയ പുതിയ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലൂല ഡ സിൽവ പറയുന്നു. മുമ്പ് രാജ്യത്തിന്റെ പ്രസിഡന്റായിരിക്കെ താൻ നടപ്പിലാക്കിയ ആമസോൺ ഫണ്ട് ലൂല വീണ്ടും പ്രാബല്യത്തിലെത്തിച്ചു.

ഭൂമിയുടെ ശ്വാസകോശമായ ബ്രസീലിലെ ആമസോൺ മഴക്കാടുകളുടെ ഒരു ഭാഗം 2019ലെ കാട്ടുതീയിൽ നശിച്ചിരുന്നു. ആമസോൺ മഴക്കാടുകളാണ് നമ്മുടെ ഭൂമിയുടെ ജീവവായുവിന്റെ നല്ലൊരു ഭാഗവും പ്രധാനം ചെയ്യുന്നത്. ജൂലായ് മുതൽ ഒക്ടോബർ വരെയുള്ള ഉഷ്ണക്കാലത്ത് ആമസോൺ മഴക്കാടുകളിൽ കാട്ടുതീ സാധാരണമാണ്. ഇടിമിന്നൽ പോലുള്ള പ്രകൃതിയിലെ വ്യതിയാനങ്ങൾ കാട്ടുതീയ്ക്ക് ഇടയാക്കാറുണ്ട്. മനുഷ്യന് പുറമേ ഇത്തരത്തിലെ പ്രകൃതി ദുരന്തങ്ങളും ആമസോണിനെ പ്രതികൂലമായി ബാധിക്കുന്നു.

ഏകദേശം മൂന്ന് ദശലക്ഷം സ്പീഷീസിലെ സസ്യജന്തുജീവജാലങ്ങളും ഒരു ലക്ഷത്തോളം തദ്ദേശവാസികളും ജീവിക്കുന്ന ആമസോൺ നദീതടപ്രദേശം ആഗോളതാപനത്തെ ചെറുക്കുന്നതിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഭൂമിയിലെ ആകെ ഓക്സിജന്റെ ഏകദേശം 20 ശതമാനം ആമസോണിന്റെ സംഭാവനയാണ്. ഇവിടുത്തെ മഴക്കാടുകൾ ദശലക്ഷക്കണക്കിന് ടൺ കാർബൺ ഡൈ ഓക്സൈഡാണ് ആഗിരണം ചെയ്യുന്നത്. ആമസോൺ മഴക്കാടുകളുടെ നശീകരണം ഉയരുന്നത് വൻതോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.