അറിഞ്ഞില്ലെന്ന് പിന്നീട് പറയരുത്; അടിപൊളി ട്രിപ്പുകൾ, ചെലവ് ആയിരം രൂപയ്ക്ക് താഴെ മാത്രം
തിരുവനന്തപുരം: വെക്കേഷൻ തീരാൻ ഇനി ദിവസങ്ങൾ മാത്രമാണല്ലോ ഉള്ളത്. മാത്രമല്ല കാലാവസ്ഥയും അനുകൂലമായി. എന്നാൽപ്പിന്നെ ഒരു ടൂറുപോയാലോ? അതും നമ്മുടെ ചങ്കായ സ്വന്തം ആനവണ്ടിയിൽ. വെഞ്ഞാറമൂട് ഡിപ്പാേയിൽ നിന്ന് മേയ്, ജൂൺ മാസങ്ങളിൽ നിരവധി ഉല്ലാസ, തീർത്ഥ യാത്രകളാണ് സംഘടിപ്പിക്കുന്നത്. സീറ്റ് ബുക്കിംഗ് തുടരുകയാണ്.
ഇലവീഴാപൂഞ്ചിറ
മേയ് 26 ന് ഇലവീഴാപൂഞ്ചിറയിലേയ്ക്ക്. 800 ₹ (ബസ് ചാർജ് മാത്രം )
മൂന്നാർ
മേയ് 24 ന് മൂന്നാറിലേക്ക്.സ്ലീപ്പർ സ്റ്റേ ഉൾപ്പെടെ 1800₹, ഡീലക്സ് ബസ്
വാഗമൺ
മേയ് 26 ന് വാഗമണ്ണിലേക്ക്.980 ₹ (ഉച്ച ഭക്ഷണം ഉൾപ്പെടെ )
രാമക്കൽമേട്
മേയ് 26 ന് കാറ്റാടിപാടത്തിലൂടെ അഞ്ചുരുളി രാമക്കൽമേട്.960₹ (ബസ് ചാർജ് മാത്രം )
പൗർണമികാവ്
മേയ് 23 ന് പൗർണമിദിവസം പൗർണമികാവിൽ പോയി അനുഗ്രഹവും വാങ്ങി ചെങ്കൽ , ആഴിമല ക്ഷേത്ര ദർശനവും കഴിഞ്ഞ് കോവളത്തേയ്ക്ക്. 470 ₹
കൊട്ടിയൂർ
മേയ് മാസം 28 ന് വൈശാഖ മഹോത്സവത്തിന് കൊട്ടിയൂർ വഴി പഴശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വഴി തിരുനെല്ലിക്ഷേത്രത്തിലേയ്ക്കും.2880 ₹ (ബസ് ചാർജ് മാത്രം )
ജൂൺ മാസത്തിൽ വെഞ്ഞാറമൂട് നിന്നും കൊല്ലൂർ മൂകാംബികയിലേയ്ക്കുള്ള ട്രിപ്പിനും ബുക്കിംഗ് ആരംഭിച്ചു .3650₹. കാലാവസ്ഥയ്ക്ക് അനുസരിച്ചു ടൂർ തീയതിയ്ക്ക് മാറ്റം വരുത്തുന്നതാണ്.
ഫോൺ: 9497004847, 9746865116,9447005995, 9447501392,9605732125, 8590356071, 8921366099, 9495297715, 7593069447, 9846032840,9809493040, 9447256492,8921366099, 9446072194, 9447324718.