SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.14 PM IST

നൂൽബന്ധം പോലുമില്ലാതെ ഉറങ്ങി നോക്കൂ; ശരീരത്തിന് സംഭവിക്കുന്ന ഗുണകരമായ മാറ്റങ്ങൾ നേരിട്ട് അറിയാം

sleep

മനുഷ്യന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. ദിവസവും ഉറക്കം ശരിയായില്ലെങ്കിൽ അത് ആരോഗ്യപ്രശ്നത്തിനും മാനസികപ്രശ്നത്തിനും കാരണമാകുന്നു. സാധാരണയായി ഒരാൾ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്. കുട്ടികൾ കൂടുതൽ സമയം ഉറങ്ങണം. രാത്രിയിൽ പൂർണ നഗ്നരായി ഉറങ്ങുന്നത് വളരെ നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത്തരത്തിൽ ഉറങ്ങുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. അവ എന്തൊക്കെയാണെന്ന നോക്കാം.

  • നഗ്നമായി ഉറങ്ങുന്നത് നിങ്ങളുടെ ശരീരതാപനില വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് തലച്ചോറിന് വിശ്രമത്തിനുള്ള സമയമാണെന്ന് സൂചന നൽകും. നല്ല ആഴമേറിയ ഉറക്കത്തിന് ഇത് സഹായിക്കുന്നു.
  • ആരോഗ്യമുള്ള ചർമ്മത്തിനും നഗ്നമായി ഉറങ്ങുന്നത് നല്ലതാണ്. ശരീരത്തിലെ തിണർപ്പ്, കുരു പോലുള്ളവ തടയാൻ സഹായിക്കുന്നു.
  • ശരീരതാപനില കുറയുന്നത് ഹോർമോണുകളുടെ ഒപ്റ്റിമൽ റിലീസിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കോശം നന്നാക്കലിനും വാർദ്ധക്യം തടയുന്നതിനും സഹായിക്കുന്നു.
  • സമ്മർദ്ദം കുറയ്ക്കാനും നഗ്നമായി ഉറങ്ങുന്നത് നല്ലതാണ്. ആഴത്തിലുള്ള ഉറക്കം കോർട്ടിസോളിനെ (സ്ട്രെസ് ഹോർമോൺ) കുറയ്ക്കുന്നു. കൂടാതെ പങ്കാളിയോടൊപ്പം നഗ്നരായി ഉറങ്ങുന്നത് നിങ്ങളുടെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുമെന്ന് 2014ൽ ബ്രിട്ടണിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നുണ്ട്.
  • ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും നഗ്നരായി ഉറങ്ങുന്നതാണ് നല്ലത്.
  • ഇറുകിയ അടിവസ്ത്രങ്ങൾ ധരിച്ച് ഉറങ്ങുന്നത് ദോഷമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നുണ്ട്. സ്ത്രീകളിൽ ഇത് അണുബാധയ്ക്ക് കാരണമാകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, SLEEP, BODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY