ചിരിപ്പിച്ച് മച്ചാന്റെ മാലാഖ ട്രെയിലർ

Monday 17 February 2025 6:36 AM IST

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാന്റെ മാലാഖ ട്രെയിലർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ പൃഥ്വിരാജും,ദുൽക്കർ സൽമാനും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. സാമൂഹികപ്രസക്തി നിറഞ്ഞ ഫാമിലി എന്റർടെയ്റായ ചിത്രം നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അവതരിപ്പിക്കുന്നു.

മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.കഥ ജക്സൺ ആന്റണി, തിരക്കഥ അജീഷ് പി. തോമസ് .ഛായാഗ്രഹണം: വിവേക് മേനോൻ,സംഗീതം: ഔസേപ്പച്ചൻ,അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു ആണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്, ഫെബ്രുവരി 27ന് റിലീസ് ചെയ്യും. പി.ആർ.ഒ: പി.ശിവപ്രസാദ്.