വടക്കൻ കേരളത്തെ തകർത്തെറിഞ്ഞ രണ്ടാം പ്റളയം, മഴയൊഴിഞ്ഞിട്ടും തോരാത്ത കണ്ണീർച്ചാലുകൾ
Thursday 29 August 2019 12:08 PM IST
മഹാപ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടും പ്റളയം കേരളത്തെ തേടി എത്തി. ഇത്തവണ കേരളത്തിന്റെ വടക്കൻ ജില്ലകളിലാണ് മഹാമാരി പെയ്തിറങ്ങിയത്. അതിതീവ്റമഴയ്ക്ക് ശേഷമുണ്ടായ ഉരുൾപൊട്ടലിലാണ് ഇക്കുറി കൂടുതൽ ജീവനുകൾ നഷ്ടമായത്. മലപ്പുറത്തെ കവളപ്പാറയിലാണ് കൂടുതൽ ജീവനുകൾ നഷ്ടമായത്. വയനാടിന്റെ നിരവധിയിടങ്ങൾ വാസയോഗ്യമല്ലാത്തവിധമായി. ഇതോടൊപ്പം കർഷകരുടെ ജീവനോപാധിയും കൃഷിയും നഷ്ടമായി. ലക്ഷങ്ങൾ വായ്പയെടുത്ത് കൃഷിചെയ്ത കർഷകരുടെ തോരാക്കണ്ണീരാണ് ദുരന്ത സ്ഥലത്തെത്തിയ നേർക്കണ്ണിന് കാണാനായത്.
പ്റളയത്തിലും മലയിടിച്ചിലിലുമുണ്ടായ നഷ്ടക്കണക്കുകൾ വിവരിക്കുമ്പോൾ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ജനം. ആയിരത്തിലധികം വീടുകൾ പൂർണമായും പതിനായിരത്തോളം വീടുകൾ ഭാഗീകമായും തകർന്നു. ഇനി ഇവരെ എവിടെ പുനവധിസിപ്പിക്കും എന്ന ചോദ്യമാണ് ഭരണകൂടത്തിന് മുന്നിലുള്ളത്.