പുതുപ്പള്ളിയിലെ അക്രമം: പ്രതികൾ  അറസ്റ്റിൽ

Tuesday 25 February 2025 2:34 AM IST

കോട്ടയം : പുതുപ്പള്ളിയിൽ വാഹനവും, എ.ടി.എമ്മും അടിച്ചു തകർക്കുകയും യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതികളായ രണ്ടുപേർ അറസ്റ്റിൽ. പുതുപ്പള്ളി ചാലുങ്കൽപടി ഇഞ്ചക്കാട്ട് കുന്നേൽ കാലേബ് (23), ഇയാളുടെ സഹോദരനായ ജോഷ്വാ (21) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയിൽ പുതുപ്പള്ളി കൈതപ്പാലം ഭാഗത്തുള്ള ബാറിന് സമീപമായിരുന്നു സംഭവം. യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായായിരുന്നു അക്രമണം. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഇരുവരെയും വിവിധ സ്ഥലങ്ങളിൽ നിന്നാണ് പിടികൂടിയത്. എസ്.എച്ച്.ഒ യു.ശ്രീജിത്ത്, എസ്.ഐമാരായ പ്രവീൺ പ്രകാശ്, മനോജ് കുമാർ, മനോജ് കുമാർ, എ.എസ്.ഐ പ്രദീപ്കുമാർ, സി.പി.ഒമാരായ ലിബു ചെറിയാൻ, അനിക്കുട്ടൻ, കഹാർ, അജേഷ് ജോസഫ്, വിവേക്, ധനേഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. കാലേബ് ഈസ്റ്റ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ജോഷ്വാക്ക് ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. മറ്റു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി.