പാലാരിവട്ടം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹീംകുഞ്ഞിന് പങ്കെന്ന് ടി.ഒ സൂരജ്

Tuesday 17 September 2019 7:47 PM IST

1. പാലാരിവട്ടം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം കുഞ്ഞിന് പങ്ക് എന്ന് ടി.ഒ സൂരജ്. കരാറുകാരന് മുന്‍കൂറായി പണം നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹീം കുഞ്ഞ്. മന്ത്രിയുടെ ഉത്തരവ്, പലിശ ഈടാക്കാതെ പണം നല്‍കാന്‍. 8.25 കോടി കരാറുകാരന് മുന്‍കൂര്‍ നല്‍കാന്‍ ആയിരുന്നു സര്‍ക്കാര്‍ ഉത്തരവ്. പലിശ ഈടാക്കാനുള്ള ഒരു നിര്‍ദേശവും ഉത്തരവില്‍ ഉണ്ടായില്ല. 2. താനാണ് 7 ശതമാനം പലിശ നല്‍കണം എന്ന് ഉത്തരവ് ഇട്ടത് എന്ന് സൂരജ്. സൂരജിന്റെ അറസ്റ്റ് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതിന്. മുന്‍കൂര്‍ പണം ആദ്യ 4 ബില്ലില്‍ തന്നെ തിരിച്ചു പിടിച്ചു എന്നും സൂരജ്. ജാമ്യ ഹര്‍ജിയില്‍ ആണ് സൂരിന്റെ ആരോപണം. കേസിലെ മുഖ്യപ്രതി തന്നെ ഇക്കാര്യം വെളിപ്പെടുത്തിതോടെ അന്വേഷണം ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിച്ചായി. ഇബ്രാഹിം കുഞ്ഞിന് എതിരെ കടുത്ത നടപടികള്‍ക്ക് വിജിലന്‍സ് നീങ്ങുന്നതിന് ഇടെയാണ് കേസില്‍ അറസ്റ്റിലായ സൂരജ് തന്നെ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം, സൂരജിന്റെ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ ഇല്ല എന്ന് മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞ്. 3. മരടിലെ വിവാദ ഫ്ളാറ്റുകള്‍ പൊളിക്കാതെ ഇരിക്കാന്‍ സാധ്യമായ എല്ലാ തുടര്‍ നടപടികളും സ്വീകരിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ. സുപ്രീം കോടതിയെ വീണ്ടും സമീപിക്കാന്‍ ആകുമോ എന്ന കാര്യവും പരിശോധിക്കും. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടാനും യോഗത്തില്‍ തീരുമാനം ആയി. സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും ആയും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തും. ഇത്വരെ കൈകൊണ്ട നടപടികള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് സര്‍ക്കാര്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നത് എന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ചു. 4. അതേസമയം, ശബരിമല വിധി നടപ്പാക്കാമെങ്കില്‍ ഫ്ളാറ്റ് പൊളിക്കണം എന്ന സുപ്രീംകോടതി വിധി എന്തുകൊണ്ട് നടപ്പാക്കാന്‍ ആവുന്നില്ല എന്നായിരുന്നു കാനം രാജേന്ദ്രന്റെ വിമര്‍ശനം. മരട് ഫ്ളാറ്റ് വിഷയത്തില്‍ സര്‍വകക്ഷി സംഘത്തെ ഡല്‍ഹിക്ക് അയയ്ക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊളിക്കേണ്ടി വന്നാല്‍ നഷ്ടപരിഹാരം കെട്ടിട നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 5. കിഫ്ബി ഓഡിറ്റില്‍ നിലപാട് അറിയിച്ച് ധനമന്ത്രി തോമസ് ഐസക്. സി.എ.ജിക്ക് സ്വതന്ത്രമായി ഓഡിറ്റ് നടത്താന്‍ തടസ്സം ഇല്ല എന്ന് ധനമന്ത്രി. മുഴുവന്‍ വരവ് ചിലവ് കണക്കുകളും പരിശോധിക്കാം. കിഫ്ബി നടത്തുന്ന ഓഡിറ്റും സി.എ.ജിക്ക് പരിശോധിക്കാം. അതിന് സര്‍ക്കാര്‍ അനുമതി നല്‍കും എന്നും ധനമന്ത്രി തോമസ് ഐസക്. അതേസമയം, പ്രതിപക്ഷ നേതവിന് എതിരെയും തോമസ് ഐസക്. പ്രതിപക്ഷ നേതാവിന്റെത് കിഫ്ബിയെ തകര്‍ക്കാനുള്ള അജണ്ട. പ്രതിപക്ഷ നേതാവ് അനാവശ്യമായി വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നു. പാലാരിവട്ടം പാലം പോലുള്ള അഴിമതി കിഫ്ബിയില്‍ ഉണ്ടാകില്ല എന്നും തോമസ് ഐസക്. പ്രതികരണം, കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാട് തിരുത്തണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെ. 6. സി.എ.ജി ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 1999ല്‍ യു.ഡി.എഫ് സര്‍ക്കാരാണ് കിഫ്ബി രൂപീകരിച്ചത്. അന്ന് സി.എ.ജിക്ക് ഓഡിറ്റിംഗിനുള്ള അവകാശം നല്‍കിയിരുന്നു. എന്നാല്‍ 2010 ലും 2016 ലും എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതികളിലൂടെ സി.എ.ജിയ്ക്ക് ഓഡിറ്റിംഗിനുള്ള അവകാശം നീക്കം ചെയ്തു. കിഫ്ബിയുടെ ഓഡിറ്റ് പരിമിതമാണ് എന്നും ചെന്നിത്തല പറഞ്ഞിരുന്നു. 7. സമൂഹത്തെ കാര്‍ന്നു തിന്നുന്ന മയക്കു മരുന്ന് ഉപയോഗത്തിനും വിതരണത്തിനും എതിരെ ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ആന്റി-ഡ്രഗ് ക്യാംപെയിന്‍ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മിഷ്ണര്‍ യതീഷ് ചന്ദ്ര ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ഐക്യു അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സി.സി.ഐ.എന്‍ സി.ഇഒ, ടി.കെ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബി.സി.ഐ.ജി ലീഗല്‍ ഹെഡ്ഡ് ജീമോന്‍ പി.ജെ, സംഘാടക സമിതി അംഗങ്ങളായ ഷാര്‍ലെറ്റ് മണി, എന്‍. കൃഷ്ണവാര്യര്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വരും ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഇത്തരം ക്യാംപെയിനുകള്‍ സംഘടിപ്പിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. 8. രാജസ്ഥാനില്‍ ബി.എസ്.പിയിലെ മുഴുവന്‍ അംഗങ്ങളും കോണ്‍ഗ്രസില്‍ ലയിച്ചതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി അധ്യക്ഷ മായാവതി. കോണ്‍ഗ്രസ് വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. നീക്കത്തെ ചതി എന്ന് വിശേഷിപ്പിച്ച മായാവതി, സംസ്ഥാന സര്‍ക്കാരിന് നിരുപാധിക പിന്തുണ നല്‍കുമ്പോള്‍ ആണ് ഈ മാറ്റം എന്നും കുറ്റപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ണാടക മോഡല്‍ അട്ടിമറിക്ക് ബി.ജെ.പി ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിയമസഭയിലെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടെ ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ എത്തിയത് 9. തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുക ആണെന്ന് കാണിച്ച് ആറ് ബി.എസ്.പി എം.എല്‍.എമാരും ഇന്നലെ രാജസ്ഥാന്‍ സ്പീക്കര്‍ക്ക് സി.പി ജോഷിക്ക് കത്ത് നല്‍കി ഇരുന്നു. വര്‍ഗ്ഗീയ ശക്തികളോട് ശക്തമായി പോരാടുക, സംസ്ഥാനത്തിന്റെ വികസനത്തിനായി വഴിയൊരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തിയാണ് കോണ്‍ഗ്രസില്‍ എത്തിയത് എന്ന് എം.എല്‍.എമാര്‍. അശോക് ഗെഹ്‌ലോട്ട് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തേക്കാള്‍ നന്നായി രാജസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല എന്നും പ്രതികരണം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോാട്ടിന്റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ക്ക് ഒടുവിലാണ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് എന്നാണ് സൂചന