ജിന്നുകൾക്ക് ഇറച്ചി പാകം ചെയ്യുന്ന ബുഷ്റ, കണ്ണാടിയിൽ പ്രതിബിംബം കാണില്ല, ഇമ്രാൻ ഖാന്റെ ഭാര്യയെ കുറിച്ചുള്ള നിഗൂഢ രഹസ്യങ്ങൾ ഇങ്ങനെ
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കുറിച്ചുള്ള വിചിത്ര കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം കാശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിച്ചപ്പോളും ഇമ്രാൻ ഖാൻ തന്റെ മൂന്നാം ഭാര്യ ബുഷ്‌റ മനേകയ്ക്ക് നന്ദി പറഞ്ഞിരുന്നു. ബുഷ്‌റ നാടിന് വേണ്ടി വളരെ പ്രാർത്ഥിച്ചു എന്നാണ് ഇമ്രാൻ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കെട്ടുകഥകളാണ് ബുഷ്‌റയെ കുറിച്ച് പ്രചരിക്കുന്നത്. ഇമ്രാൻ ഖാന്റെ എല്ലാ വിജയത്തിന് പിന്നിലും ബുഷ്‌റ മനേകയാണെന്നാണ് വിശ്വാസം.
എന്നാൽ ബുഷ്‌റയ്ക്ക് അമാനുഷിക ശക്തിയുണ്ടെന്നും കണ്ണാടിയിൽ അവരുടെ പ്രതിബിംബം കാണില്ലെന്ന തരത്തിലും കഥകളുണ്ട്. പാകിസ്ഥാനിലെ ടെലിവിഷൽ ചാനലായ ക്യാപിറ്റൽ ടിവിയുടെ പേരിലാണ് ഈ പ്രചാരണം. ഇമ്രാന്റെ വസതിയിലെ ജോലിക്കാർ നൽകിയ വിവരം എന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. ഇതിനെ തുടർന്ന് ക്യാപ്പിറ്റൽ ടിവി ഈ വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനിലെ അറിയപ്പെടുന്ന മത ചികിത്സക കൂടിയായ ബുഷ്‌റയുടെ ജീവിതവും നിഗൂഢത നിറഞ്ഞതാണ്. ഇമ്രാൻ ഖാന്റെ മൂന്ന് ഭാര്യമാരിൽ മുഖവും ശരീരവും മറച്ച് മാത്രം പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുന്ന ബുഷ്‌റ മാത്രമാണ്.
ഇമ്രാൻ ഖാന്റെ വിവാഹവും വിചത്രകഥകൾ നിറഞ്ഞതാണ്. പ്രധാനമന്ത്രിയാകണമെങ്കിൽ ബുഷ്‌റ ബീബിയുടെ കുടുംബത്തിൽ നിന്നുളള ഒരാളെ വിവാഹം കഴിക്കണമെന്ന് ആത്മീയ ഗുരു നിർദേശിച്ചതായും പറയുന്നു. പാകിസ്ഥാനിൽ നിന്നുള്ള ആളുകളും ഈ വിചിത്ര കഥകൾ വിശ്വസിക്കുന്നുണ്ടെന്നാണ് സത്യം. അമാനുഷിക കഴിവുകളുണ്ടെന്ന് പറയപ്പെടുന്ന ബുഷ്‌റയ്ക്ക് കാര്യങ്ങൾ നടത്തിക്കാൻ രണ്ട് ജിന്നുകൾ കൂട്ടുണ്ടെന്നും അവ ബുഷ്‌റയുടെ ആജ്ഞാനുവർത്തികളാണെന്നുമുള്ള കഥകളും പ്രചരിക്കുന്നു. മാത്രമല്ല ജിന്നുകൾക്ക് ഇറച്ചി പാകം ചെയ്ത് കൊടുക്കുന്നത് ബുഷ്‌റയാണെന്നും പ്രചരിക്കുന്നുണ്ട്.