റഷ്യൻ പെൺകുട്ടികളുമായുള്ള ബന്ധത്തിലൂടെ ബിൽ ഗേറ്റ്സിന് ലൈംഗികരോഗം, ഭാര്യ അറിയാതെ ചികിത്സിച്ചു

Sunday 01 February 2026 3:53 AM IST

വാ​ഷിം​ഗ്ട​ൺ​:​ ​യു.​എ​സി​ൽ​ ​വീ​ണ്ടും​ ​വി​വാ​ദ​ത്തി​ന് ​തി​രി​കൊ​ളു​ത്തി​ ​എ​പ്‌​സ്‌​റ്റീ​ൻ​ ​ഫ​യ​ലു​ക​ൾ.​ ​കു​പ്ര​സി​ദ്ധ​ ​ലൈം​ഗി​ക​ ​കു​റ്റ​വാ​ളി​ ​ജെ​ഫ്രി​ ​എ​പ്‌​സ്‌​റ്റീ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ചി​ത്ര​ങ്ങ​ളും​ ​ക​ത്തു​ക​ളും​ ​രേ​ഖ​ക​ളു​മൊ​ക്കെ​യാ​ണ് ​എ​പ്‌​സ്റ്റീ​ൻ​ ​ഫ​യ​ലു​ക​ൾ.​ ​ഇ​ത്ത​ര​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ 35​ ​ല​ക്ഷം​ ​പേ​ജു​ക​ളും​ 2,000​ ​വീ​ഡി​യോ​ക​ളും​ 1,80,000​ ​ചി​ത്ര​ങ്ങ​ളും​ ​യു.​എ​സ് ​ജ​സ്റ്റി​സ് ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​പു​റ​ത്തു​വി​ട്ടു. യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​മു​ത​ൽ​ ​ശ​ത​കോ​ടീ​ശ്വ​ര​ൻ​ ​ഇ​ലോ​ൺ​ ​മ​സ്ക് ​വ​രെ​യു​ള്ള​ ​പ്ര​മു​ഖ​രു​ടെ​ ​പേ​രു​ക​ൾ​ ​രേ​ഖ​ക​ളി​ലു​ണ്ട്.​ ​

അതേസമയം മൈ​ക്രോ​സോ​ഫ്റ്റ് ​ സഹസ്ഥാ​പ​ക​ൻ​ ​ബി​ൽ​ ​ഗേ​റ്റ്സ് ​റ​ഷ്യ​ൻ​ ​യു​വ​തി​ക​ളു​മാ​യി​ ​ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടെ​ന്നും​ ​ഗേ​റ്റ്സി​ന് ​ലൈം​ഗി​ക​ ​രോ​ഗം​ ​പി​ടി​പെ​ട്ടെ​ന്നും​ ​മു​ൻ​ ​ഭാ​ര്യ​ ​മെ​ലി​ൻ​ഡ​യി​ൽ​ ​നി​ന്ന് ​മ​റ​ച്ചു​വ​ച്ചെ​ന്നും​ ​ രേഖകളിൽ പ​റ​യു​ന്നു. എന്നാൽ ഈ വാദം ​ ​ഗേ​റ്റ്സി​ന്റെ​ ​വ​ക്താ​ക്ക​ൾ​ ​ ​ ​ത​ള്ളി

റിപ്പോർട്ടുകൾ പ്രകാരം 2013 ജൂലായിൽ എപ്‌സ്റ്റിൻ തനിക്ക് തന്നെ അയച്ച ഇ മെയിലുകളിലാണ് പരാമർശങ്ങൾ ഉള്ളത്. തന്റെ രോഗത്തെ കുറിച്ചുള്ള വിവരങ്ങളും ആന്റിബയോട്ടിക്കുകൾക്കായുള്ള അഭ്യർത്ഥനയും അടങ്ങിയ ഇ മെയിലുകൾ ഡിലിറ്റ് ചെയ്യാൻ ഗേറ്റ്‌സ് ആവശ്യപ്പെട്ടെന്നും ഇതിൽ ആരോപിക്കുന്നു. എപ്സ്റ്റിൻ അയക്കാതെ സൂക്ഷിച്ച് ഡ്രാഫ്ടുകളാണ് രേഖകളിലധികവും ഉള്ളത്.

.

ഗേറ്റ്സിന്റെ മുൻ ഉപദേഷ്ടാവ് ബോറിസ് നിക്കോളിക്കിനെക്കുറിച്ചും രേഖകളിൽ ഗുരുതരമായ പരാമർശങ്ങളുണ്ട്. ഗേറ്റ്സും മെലിൻഡയും തമ്മിലുള്ള ദാമ്പത്യ തർക്കങ്ങളിൽ നിക്കോളിക് വലിച്ചിഴയ്ക്കപ്പെട്ടതായും, ഗേറ്റ്സിന് വേണ്ടി മരുന്നുകൾ എത്തിക്കാനും മറ്റ് സ്ത്രീകളുമായുള്ള കൂടിക്കാഴ്ചകൾക്ക് സൗകര്യമൊരുക്കാനും അദ്ദേഹം നിർബന്ധിതനായെന്നും എപ്സ്റ്റീൻ അവകാശപ്പെടുന്നു.

അതേസമയം, ഈ ആരോപണങ്ങൾ പൂർണമായും അസംബന്ധവും വാസ്തവവിരുദ്ധവുമാണെന്ന് ബിൽ ഗേറ്റ്സിന്റെ വക്താവ് പ്രതികരിച്ചു. ഗേറ്റ്സുമായി തുടർബന്ധം നിലനിർത്താൻ സാധിക്കാത്തതിലുള്ള എപ്സ്റ്റീന്റെ നിരാശയും ഗേറ്റ്സിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ഈ രേഖകളിൽ കാണുന്നതെന്ന് വക്താവ് വ്യക്തമാക്കി.