SignIn
Kerala Kaumudi Online
Friday, 15 May 2026 6.16 AM IST

യുവതിയുടെ ഷാൾ വീണ്ടെടുക്കാൻ റെയിൽവെ ട്രാക്കിലേക്ക് എടുത്തുചാടി യുവാവ്, സഹായത്തിന് കൈനീട്ടയപ്പോൾ സംഭവിച്ചത്

indonesian-woman

ന്യൂഡൽഹി: റെയിൽവെ ട്രാക്കിൽ വീണുപോയ വിദേശ യുവതിയുടെ ഷാൾ സാഹസികമായി എടുത്തുനൽകി യുവാവ്. ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇൻഡോനേഷ്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ വാതിലിനടുത്ത് നിന്ന് ക്യാമറ കൈകാര്യം ചെയ്യുന്നതിനിടെയാണ് യുവതിയുടെ ഷാൾ അബദ്ധത്തിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലൂടെ ട്രാക്കിലേക്ക് വീണത്. എന്തുചെയ്യണമെന്നറിയാതെ യുവതി പകച്ചുനിൽക്കെ, സമീപത്തുകൂടി നടന്നുപോവുകയായിരുന്ന യുവാവ് ഉടൻ തന്നെ ട്രാക്കിലേക്ക് ഇറങ്ങി ഷാൾ എടുത്തുനൽകുകയായിരുന്നു.

യുവതി നന്ദി പറയാൻ തുടങ്ങുന്നതിന് മുൻപേ തിരിഞ്ഞുപോലും നോക്കാതെ യുവാവ് പ്ലാറ്റ്‌ഫോമിലേക്ക് കയറി നടന്നുപോയി. 'അദ്ദേഹം ട്രാക്കിലേക്ക് എടുത്തുചാടി എന്നെ സഹായിക്കുമെന്ന് ഞാൻ കരുതിയതേയില്ല. എനിക്ക് എന്തു പറയണമെന്ന് അറിയില്ല, ഇത്ര വലിയ സഹായം ചെയ്ത അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നു'- യുവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 1998ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം 'കുച്ച് കുച്ച് ഹോതാ ഹേ'യിലെ നായകൻ രാഹുലിനോടാണ് യുവതി യുവാവിനെ ഉപമിച്ചത്. 'രാഹുൽ കൃത്യസമയത്ത് തന്നെ എത്തി' എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം 41 മില്യണിലധികം പേർ വീഡിയോ കണ്ടു. യുവാവിന്റെ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് ആയിരക്കണക്കിന് പേരാണ് കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.

A post shared by Indah A.L ᢉ𐭩 (@indaha.l)


Add as a preferred source on Google
TAGS: LATESTNEWS, VIRALNEWS, OFFBEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360