സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; വിജ്ഞാപനം ഉടൻ
Tuesday 17 February 2026 5:49 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം നീട്ടി. ഇനി മുതൽ രാവിലെ പത്തുമുതൽ രാത്രി 12 വരെയായിരിക്കും എല്ലാ ബാറുകളും പ്രവർത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം നിലവിൽ വരും.
നിലവിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ബാറുകൾക്കായിരുന്നു രാവിലെ 10 മണി മുതൽ അർദ്ധരാത്രി 12 മണി വരെ പ്രവൃത്തി സമയം. ബാറുടമകൾ ദീർഘകാലമായി ഇക്കാര്യം ആവശ്യപ്പെട്ടതിനാലാണ് സർക്കാർ തീരുമാനമെടുത്തത്. ബാറുകളിൽ നിന്നുള്ള വരുമാനം കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തന സമയം രണ്ടുമണിക്കൂർ കൂടുതൽ വേണമെന്ന് ഉടമകൾ ആവശ്യപ്പെട്ടത്. നിലവിൽ ഇത് രാവിലെ 11 മുതൽ രാത്രി 11 വരെയാണ്.