SignIn
Kerala Kaumudi Online
Monday, 15 June 2026 5.29 PM IST

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത മഴ തുടരും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ മുന്നറിയിപ്പ്

READ ENGLISH VERSION
rain-alert

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ എല്ലാ ജില്ലകളിലും ഉണ്ടായേക്കാം. കടലിലെ അന്തരീക്ഷ മാറ്റങ്ങളാണ് കാലവർഷത്തിന് മുന്നോടിയായുള്ള മഴയ്ക്ക് കാരണം. മേയ് 11ഓടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. മന്നാർ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്നാണ് നിരീക്ഷണം.

തെക്കുപടിഞ്ഞാറൻ അറബിക്കടലിനും ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും സജീവമാണ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനുള്ള സാദ്ധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കുക. ശക്തമായ കാറ്റിൽ മരങ്ങൾ വീഴാൻ സാദ്ധ്യതയുള്ളതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോഴും നടക്കുമ്പോഴും ശ്രദ്ധിക്കുക. മലയോര മേഖലകളിൽ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പുലർത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAINALERT, LATESTNEWS, WEATHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA