മതിലിനോട് ചേർന്ന് നിൽക്കുമ്പോൾ ഇവയെ ശ്രദ്ധിക്കണം, ഈ അപകടകാരിയായ ജീവി പതുങ്ങിയിരുപ്പുണ്ടാകാം

Tuesday 17 February 2026 11:59 PM IST

കോതമംഗലം: കോതമംഗലത്തിന് സമീപം ആയക്കാട് മാളത്തിൽ നിന്ന് മൂന്ന് മൂർഖൻ പാമ്പുകളെ പിടികൂടി. ഐ.പി.സി.ബഥേൽഹാളിന്റെ മതിലിലെ മാളത്തിലാണ് പാമ്പുകളെ കണ്ടെത്തിയത്. സ്‌നേക്ക് റസ്‌ക്യൂവർമാരായ മാർട്ടിൻ മേക്കമാലി, ജുവൽ ജൂഡി എന്നിവർ ചേർന്നാണ് പാമ്പുകളെ പിടികൂടി കൂട്ടിലാക്കിയത്. ആദ്യം ഒരു പാമ്പിനെയാണ് കണ്ടത്. ഇതിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പാമ്പുകൾ കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഒരു പെൺപാമ്പും രണ്ട് ആൺപാമ്പും ആയിരുന്നു. ഇവയെ വനപാലകർ ഏറ്റുവാങ്ങി വനത്തിൽ തുറന്നുവിട്ടു.