ആലുവയിൽ കെ.പി.എം.എസ് പ്രതിഷേധം 

Wednesday 15 April 2026 1:30 AM IST

ആലുവ: കണ്ണൂർ ഡെന്റൽ കോളേജിൽ ദളിത് വിദ്യാർത്ഥി ജാതി അധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും കോളേജിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കേരള പുലയർ മഹാസഭ ആലുവ യൂണിയൻ കമ്മിറ്റി ആലുവ ഗാന്ധി സ്ക്വയറിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ടി. രാജൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ പി.സി. രാജൻ, ഷൈനി കൃഷ്ണൻകുട്ടി, ടി.എൻ. ഗോപി, യൂത്ത് വിംഗ് കൺവീനർ കെ.സി. റെനീഷ്, യൂണിയൻ പ്രസിഡന്റ് സുധീഷ് കപ്രശ്ശേരി, സെക്രട്ടറി സതീശൻ എന്നിവർ സംസാരിച്ചു.