ആസിഡ് ആക്രമണം: ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി

Wednesday 06 May 2026 12:00 AM IST

ന്യൂഡൽഹി: ആസിഡ് ആക്രമണക്കേസുകളിൽ ഏഴുവർഷം വരെയുള്ള ശിക്ഷാവ്യവസ്ഥ അപര്യാപ്‌തമാണെന്നും വർദ്ധിപ്പിക്കണമെന്നും താത്പര്യപ്പെട്ട് സുപ്രീംകോടതി. ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം. ഇതിനായി കേന്ദ്രം ഭേദഗതി കൊണ്ടുവരണമെന്നും കോടതി ഉത്തരവിട്ടു. ആസിഡ് ആക്രമണങ്ങൾ ആശങ്കയേറ്റും വിധം വ‌ർദ്ധിക്കുകയാണ്. നിയമവിരുദ്ധമായി ആസിഡ് വിൽക്കുന്നവരെയും ശക്തമായി കൈകാര്യം ചെയ്യണം. അവരും ഉത്തരവാദികളാണ്. അവരുടെ ക്രിമിനൽ പ്രോസിക്യൂഷനും പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ആസിഡ് ആക്രമണ ഇര ഷഹീൻ മാലിക്കിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇരകൾക്ക് നഷ്‌ടപരിഹാരവും സുരക്ഷയും ഉറപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഗ​ർ​ഭം​ ​വേ​ണ്ടെ​ന്ന​ ​പ്ര​വ​ണത കൂ​ടു​ന്നു​:​ ​സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി​:​ ​ഗ​ർ​ഭം​ ​വേ​ണ്ടെ​ന്ന് ​വ​യ്‌​ക്കു​ന്ന​ ​പ്ര​വ​ണ​ത​ ​കൂ​ടി​വ​രു​ക​യാ​ണെ​ന്ന് ​സു​പ്രീം​കോ​ട​തി.​ 15​കാ​രി​യു​ടെ​ 30​ ​ആ​ഴ്ച​ ​പ്രാ​യ​മാ​യ​ ​ഗ​ർ​ഭം​ ​നീ​ക്കം​ ​ചെ​യ്യാ​നു​ള്ള​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്കി​യെ​ന്ന് ​ഡ​ൽ​ഹി​ ​എ​യിം​സ് ​അ​റി​യി​ച്ച​പ്പോ​ഴാ​ണ് ​പ്ര​തി​ക​ര​ണം.​ ​നാ​ല് ​ആ​ഴ്ച​ ​കൂ​ടി​ ​കാ​ത്തി​രു​ന്നാ​ൽ​ ​പ്ര​സ​വി​ച്ച് ​ദ​ത്തു​ ​കൊ​ടു​ക്കാ​വു​ന്ന​തേ​യു​ള്ളു​വെ​ന്ന് ​എ​യിം​സ് ​നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​ ​കു​ട്ടി​യു​ടെ​ ​മാ​താ​വ് ​കോ​ട​തി​യ​ല​ക്ഷ്യ​ഹ​ർ​ജി​ ​സ​മ​ർ​പ്പി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​മേ​യ് ​നാ​ലി​ന​കം​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ​ജ​സ്റ്റി​സു​മാ​രാ​യ​ ​ബി.​വി.​ ​നാ​ഗ​ര​ത്ന,​​​ ​ഉ​ജ്ജ​ൽ​ ​ഭു​യാ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​‌​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​ഗ​ർ​ഭം​ ​നീ​ക്കി​യ​തോ​ടെ​ ​എ​യിം​സി​നെ​തി​രെ​യു​ള്ള​ ​കോ​ട​തി​യ​ല​ക്ഷ്യ​ന​ട​പ​ടി​ ​ഒ​ഴി​വാ​ക്കി.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ഗ​ർ​ഭ​മാ​ണ് ​കോ​ട​തി​ ​ക​യ​റി​യ​ത്.​ ​പീ​ഡ​ന​ക്കേ​സും​ ​നി​ല​വി​ലു​ണ്ട്.​ ​ഇ​ര​ക​ളു​ടെ​ ​ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് ​സ​മ​യ​പ​രി​ധി​ ​ബാ​ധ​ക​മാ​ക​രു​തെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​ഇ​ന്ന​ലെ​യും​ ​ആ​വ​ർ​ത്തി​ച്ചു.​ ​ഗ​ർ​ഭം​ ​ചു​മ​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നാ​ണ് ​പെ​ൺ​കു​ട്ടി​യു​ടെ​ ​നി​ല​പാ​ടെ​ങ്കി​ലും​ ​ആ​രോ​ടും​ ​മി​ണ്ടി​യി​ല്ല.​ ​മ​ക​ൾ​ ​ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ​മാ​താ​വാ​ണ് ​മ​ന​സി​ലാ​ക്കി​യ​ത്.​ ​ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് ​തീ​രു​മാ​ന​മെ​ടു​ത്തു​ ​വ​ന്ന​പ്പോ​ഴേ​ക്കും​ ​ഏ​ഴു​മാ​സ​മാ​യി​രു​ന്നു.​ ​ഇ​ര​ക​ളു​ടെ​ 24​ ​ആ​ഴ്ച​ ​വ​രെ​യു​ള്ള​ ​ഗ​ർ​ഭം​ ​നീ​ക്കാ​ൻ​ ​മാ​ത്ര​മേ​ ​നി​യ​മം​ ​അ​നു​വ​ദി​ക്കു​ന്നു​ള്ളു.​ ​ഇ​ത് ​നി​യ​മ​ത്തി​ലെ​ ​പോ​രാ​യ്‌​മ​യാ​ണെ​ന്നും​ ​കോ​ട​തി​ ​പ​റ​ഞ്ഞു.