ദൃശ്യം 3 മേയ് 21ന് രാവിലെ 8 മുതൽ

Thursday 07 May 2026 6:14 AM IST

ദൃശ്യം 3 കേരളത്തിൽ ആദ്യ പ്രദർശനം മേയ് 21ന് രാവിലെ 8 മുതൽ ആരംഭിക്കും. യു.എസ് പ്രീമിയറുകൾ 20ന് 7.30നും ആരംഭിക്കും. ആദ്യദിനം ദൃശ്യം 3 വലിയ ഓപ്പണിംഗ് നേടുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ ജോർജുകുട്ടിയെയും മറ്റു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. ആകെ മൊത്തത്തിൽ നിഗൂഡത നിറഞ്ഞതാണ് ടീസർ.

ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാലുവർഷത്തിനുശേഷം ഉണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാംഭാഗത്തിലെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ചിത്രീകരണം പൂർത്തിയാകുംമുമ്പേ 350 കോടി ക്ളബിൽ ഇടംപിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോക മെമ്പാടുമുള്ള മുഴുവൻ തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ദൃശ്യം 3 റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.