സൗജന്യ മെഡിക്കൽ ക്യാമ്പ് തൃത്തല്ലൂരിൽ

Thursday 07 May 2026 12:12 AM IST

വാടാനപ്പിള്ളി: ഡോക്ടർമാരുടെ ചാരിറ്റി കൂട്ടായ്മയായ ഡോക്ടേഴ്‌സ് ഫോർ എ കോസും തൃത്തല്ലൂർ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കമല നെഹ്‌റു സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. തൃത്തല്ലൂർ കമല നെഹ്‌റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 10ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. വിവിധ വിഭാഗങ്ങളിലായിരിക്കും പരിശോധന. കൂടുതൽ വിവരങ്ങൾ : 9846005545, 9847283515, 9846738353.