സൗജന്യ പരിശീലനം ​

Wednesday 06 May 2026 10:18 PM IST

ആലപ്പുഴ : കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സംരംഭമായ അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് പദ്ധതിയിൽ ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാർഥികൾക്ക് സ്റ്റൈപ്പന്റോടെ സൗജന്യ പരിശീലനത്തിന് ഫുൾ സ്റ്റാക്ക് ഡെവലപ്പർ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ​ 6 മാസമാണ് ഈ കോഴ്സിന്റെ ദൈർഘ്യം. ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ട ലിങ്ക് : https://forms.gle/RPUHBM5Wk8AvKNt88. കോഴ്സ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9495999682.