ട്യൂട്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Thursday 07 May 2026 12:26 AM IST

വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പ് എരുമപ്പെട്ടി ഗവ: പ്രീമെട്രിക് ഹോസ്റ്റലിലേക്ക് വിവിധവിഷയങ്ങളിൽ കുട്ടികൾക്ക് ട്യൂഷൻ നൽകുന്നതിന് ട്യൂട്ടർമാരെ നിയമിക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്,ഹിന്ദി, കണക്ക്, സോഷ്യൽ സ്റ്റഡീസ്, നാച്ചുറൽസയൻസ്, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദം, ബി.എഡ് ഉള്ളവരും, യു.പി വിഭാഗത്തിൽ ടി.ടി.സി, ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. 6000, 4500 ഹോണറേറിയം. 15 ന് വൈകീട്ട് 5 ന് മുമ്പ് വടക്കാഞ്ചേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ മുമ്പാകെ അപേക്ഷ നൽകണം.