ആലോചനായോഗം ചേർന്നു
Thursday 07 May 2026 1:55 AM IST
മുട്ടം: മഴക്കാല മുന്നൊരുക്ക ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുട്ടത്ത് പഞ്ചായത്തുതല യോഗം ചേർന്നു. 12ന് രാവിലെ 7.30ന് പെരുമറ്റംകവല മുതൽ മുട്ടം ഗവ.ഹൈസ്‌കൂൾവരെയുള്ള ഭാഗങ്ങൾ ഒന്നാം ഘട്ടത്തിൽ ശുചീകരിക്കും. രണ്ടാംഘട്ടമായി വാർഡ് തലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ, മർച്ചന്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.