അന്താരാഷ്ട്ര വാദ്യമഹോത്സവം

Friday 08 May 2026 12:12 AM IST
വാദ്യമഹോത്സവം

കണ്ണൂർ: ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ഇരുപത്തിരണ്ടാം വാർഷികാഘോഷവും അന്താരാഷ്ട്ര വാദ്യ മഹോത്സവവും 9ന് ഏഴിലോട് പുറച്ചേരി കേശവ തീരം ആയുർവ്വേദ ഗ്രാമത്തിൽ നടക്കുമെന്ന് ഉപദേശക സമിതി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10.30ന് എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക സമ്മേളനം, സെമിനാർ, ശില്പശാല, സമാദരം, അവാർഡ് സമർപ്പണം, കാരുണ്യ കലാനിധി സ്‌കോളർഷിപ്പ്, എൻഡോവ്മെന്റ് വിതരണം, ഷെഹനായ് വാദൻ, സോപാന സംഗീതം, കേളി, കോൽക്കളി, 101 വനിതകളുടെ മെഗാ തിരുവാതിര, 75 വനിതകളുടെ പഞ്ചവാദ്യം, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയുണ്ടാകും. വാർത്താസമ്മേളനത്തിൽ മാനേജിംഗ്ട്രസ്റ്റി വാദ്യപ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ, ഡോ. കേശവൻ വെദിരമന, രവീന്ദ്രൻ പുതിയേടത്ത്, ഗിരീഷ് പൂക്കോത്ത് എന്നിവരും പങ്കെടുത്തു.