ദേവകിയമ്മയ്ക്ക് പുരസ്‌കാരം

Friday 08 May 2026 12:14 AM IST

തൃശൂർ: അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് നാദബ്രഹ്മം ഫൗണ്ടേഷൻ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് 10ന് ടൗൺഹാളിൽ 'മാതൃവന്ദനം മാതൃകാ ചിന്തനം' ആദരണ സംഗീതസന്ധ്യ സംഘടിപ്പിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ നാദബ്രഹ്മം, വിശ്രാം മാതൃവന്ദനം പുരസ്‌കാരം പരിസ്ഥിതി പ്രവർത്തക കൊല്ലകൽ തപോവനം ദേവകിയമ്മയ്ക്കും ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്കും സമ്മാനിക്കും. മേയർ നിജി ജസ്റ്റിൻ, കെ.സേതുരാമൻ, എസ്.ശ്രീരഞ്ജ് എന്നിവർ പങ്കെടുക്കുമെന്ന് സുധാബിന്ദു ശശികുമാർ, പത്മജാ വേണുഗോപാൽ, മഞ്ജുള ബാലചന്ദ്രൻ, ജലജ വിശ്വനാഥ്, ഇന്ദിര മുകുന്ദൻ എന്നിവർ പറഞ്ഞു.