ടീച്ചറെ നിയമിക്കുന്നു
Friday 08 May 2026 12:48 AM IST
മാള: പട്ടികജാതി വികസന വകുപ്പിന് കീഴിൽ മാള പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അഷ്ടമിച്ചിറ കാട്ടിക്കരക്കുന്ന് ഗവ. നഴ്സറി സ്കൂളിൽ ടീച്ചറെ നിയമിക്കുന്നു. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത, സർക്കാർ അംഗീകൃത പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്/ ബാലസേവിക ട്രെയിനിംഗ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 18 മുതൽ 36 വയസ്സ് വരെ. പട്ടികജാതി വിഭാഗക്കാർക്ക് മുൻഗണന. അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സഹിതം മാള ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസിൽ 16ന് വൈകിട്ട് 5നകം സമർപ്പിക്കണം. വിവരങ്ങൾക്ക് : 8547630116.