പരുന്തുംപാറയിൽ പ്ലാസ്റ്റിക് മാലിന്യംകുമിഞ്ഞ് കൂടുന്നു

Friday 08 May 2026 12:52 AM IST

പരുന്തുംപാറയിൽ പ്ലാസ്റ്റിറ്റിക്ക് വസ്തുക്കൾ വ്യാപകമായി കിടക്കുന്നു.

പീരുമേട്:പീരുമേട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പരുന്തും പാറയിൽ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം. വിനോദസഞ്ചാരികൾ ഇവിടെ എത്തി ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും, പ്ലാസ്റ്റിക്ക്, പോളിത്തൻ കവറുകളും വ്യാപകമായി കിടക്കുകയാണ്. ആവശ്യത്തിന് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ബൂത്തുകൾ പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിനോദ സഞ്ചാരികളിൽ പലരും ഇത് ഉപയോഗിക്കുന്നില്ല.അവർ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നു. പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.