കുഞ്ചൻ ദിനാഘോഷം
Thursday 07 May 2026 11:42 PM IST
അമ്പലപ്പുഴ : കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ നേതൃത്വത്തിൽ കുഞ്ചൻ ദിനാഘോഷവും കുഞ്ചൻ നമ്പ്യാർ സാഹിത്യ തുള്ളൽ പുരസ്കാര ദാനവും നടത്തി. സമ്മേളനം കഥാകാരൻ എൻ. എസ്. മാധവൻ ഉദ്ഘാടനം ചെയ്തു. കുഞ്ചൻ നമ്പ്യാർ സമാരക സമിതി ചെയർമാൻ പ്രൊഫ . എൻ. ഗോപിനാഥപിളള അധ്യക്ഷനായി. കുഞ്ചൻ നമ്പ്യാർ സഹിത്യ പുരസ്കാരം എൻ. എസ് .മധവനും തുള്ളൽ പുരസ്കാരം കുഞ്ചൻ സ്മാരകം ശങ്കരനാരായണനും സമർപ്പിച്ചു. സ്മാരക സമിതി സെക്രട്ടറി എസ്. പ്രദീപ് സ്വാഗതം പറഞ്ഞു. എച്ച് .സലാം , കെ.പി. കൃഷ്ണദാസ് , സി. രാധാകൃഷ്ണൻ , വി.എസ്. മായാദേവി ,മുഞ്ഞിനാട് രാമചന്ദ്രൻ , എൻ. എസ്. ഗോപാല കൃഷ്ണൻ കെ.പി പ്രീതി , അലിയാർ എം മാക്കിയിൽ , ഡോ. അമൃത , മായാ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.