മാതൃദിനത്തിൽ വാക്കത്തൺ
Sunday 10 May 2026 6:04 PM IST
കൊച്ചി: കൊച്ചിൻ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) വനിതാ വിഭാഗം വിമയും സംയുക്തമായി വാക്കത്തൺ സംഘടിപ്പിച്ചു. ഐ.എം.എ ഹൗസിന് മുന്നിൽ നിന്നാരംഭിച്ച വാക്കത്തൺ കെഫോഗ് സംസ്ഥാന പ്രസിഡന്റ് ഡോ.ടി. ഫെസി ലൂയിസ് ഫ്ളാഗ് ഓഫ് ചെയ്തു. കോഗ്സ് പ്രസിഡന്റ് ഡോ.ഗ്രേസി തോമസ്, കോഗ്സ് വൈസ് പ്രസിഡന്റ് ഡോ. ശാന്ത ഈരാളി, സെക്രട്ടറി ഡോ.ജെ.ആർ.രശ്മി, ഡോ. കെ. രാധാമണി, വിമ ചെയർപേഴ്സൺ ഡോ. നന്ദിനി നായർ, സെക്രട്ടറി ഡോ. സിമി ഫൈസൽ, ട്രഷറർ ഡോ.ഫെബിന അബ്ദുൽഖാദർ, കോ-ഓർഡിനേറ്റർമാരായ അജി സുനിൽ, പത്മജ സുനിൽ എന്നിവർ സംസാരിച്ചു.