പഞ്ചായത്തുകളിൽ പര്യടനം
Monday 11 May 2026 12:49 AM IST
കോട്ടക്കൽ : കോട്ടക്കൽ മണ്ഡലം കേരള സർവീസ് പെൻഷനേഴ്സ് ലീഗിന്റെ തീരുമാനം അനുസരിച്ച് മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തുന്നതിന്റെ ഭാഗമായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ പര്യടനത്തിൽ കേരള സർവീസ് പെൻഷനേഴ്സ് ലീഗ് മണ്ഡലം ഭാരവാഹികൾ അനുഗമിച്ചു. കെ.എസ്.പി.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. റഷീദ്, മണ്ഡലം വൈസ് പ്രസിഡന്റ് ടി.എം മൊയ്തു, ജനറൽ സെക്രട്ടറി കെ.കെ. ഹംസ, മുനിസിപ്പൽ വൈസ് പ്രസിഡന്റ് രാജൻ, കൗൺസിലർ വി. വേലായുധൻ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.