അവാർഡ് വിതരണം
Monday 11 May 2026 7:27 AM IST
ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാടിന്റെ വൊക്കേഷണൽ അവാർഡുകൾ ഹരിപ്പാട് മുൻസിപ്പൽ ചെയർപേഴ്സൺ വൃന്ദ എസ്.കുമാർ വിതരണം ചെയ്തു. കേരളനടനത്തിൽ പ്രൊഫ.ലേഖതങ്കച്ചി, നാടകരചന, കഥാപ്രസംഗം മേഖലകളിൽ രവിപ്രസാദ്, കുരുത്തോലകൊണ്ട് വിവിധ രൂപങ്ങൾ നിർമ്മിക്കുന്ന കലാകാരൻ കെ.രാജൻ മാന്നാർ, ഡ്രംസ് മ്യൂസിക്കിൽ അന്താരാഷ്ട്ര ശ്രദ്ധനേടിയ നിഖിൽ ജോയ് എന്നിവർ അവാർഡിന് അർഹരായി.ക്ലബ് പ്രസിഡന്റ് അരുൺ അദ്ധ്യക്ഷനായി. റോട്ടറി അസി.ഗവർണർ അബി ജോൺ, മുൻഅസി. ഗവർണർമാരായ എസ്.സലികുമാർ,റെജി ജോൺ,രജനികാന്ത്,അജയ് കുമാർ എന്നിവർ സംസാരിച്ചു.സെക്രട്ടറി സുനിൽ ദേവാനന്ദ് നന്ദി പറഞ്ഞു.