അങ്കണവാടി ജീവനക്കാർക്ക് ആദരം
Monday 11 May 2026 12:02 AM IST
ചവറ: ചവറ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ അങ്കണവാടികളിൽ നിന്നു വിരമിച്ച ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ഷംല നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആനന്ദ് എസ്.മുണ്ടകത്ത് അദ്ധ്യക്ഷതയിൽ നടന്ന സ്നേഹാദരം പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശരത് എസ്.പട്ടത്താനം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. രേഖ, മെമ്പർമാരായ ജോയ് മോൻ അരിനല്ലൂർ, സീമാ തങ്കച്ചി, കൊണ്ടോടിയിൽ മണികണ്ഠൻ, അപർണ അജയകുമാർ, ബ്ലോക്ക് സെക്രട്ടറി പ്രേം ശങ്കർ, സി.ഡി പി ഒ ലക്ഷ്മി, ജോയിന്റ് ബി.ഡി.ഒ സ്മിത എന്നിവർ സംസാരിച്ചു.