പ്രക്ഷോഭത്തിനൊരുങ്ങി യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ

Monday 11 May 2026 12:10 AM IST

കൊല്ലം: പാചകവാതക വില വർദ്ധനവും ലഭ്യതക്കുറവും പ്രതിസന്ധിയായ സാഹചര്യത്തിൽ അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ

സമര പരിപാടികളുമായി മുന്നോട്ടു പോകാൻ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ (യു.എം.സി) കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഹോട്ടൽ, ബേക്കറി, മറ്റ് ഭക്ഷ്യ ഉത്പാദക വ്യവസായങ്ങൾ ഉൾപ്പെടെ ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളും പൂട്ടിക്കിടക്കുകയാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ഹോട്ടൽ, കാറ്ററിംഗ് മേഖലയിലുള്ള എല്ലാ വ്യാപാരികളെയും, വ്യവസായികളെയും, സേവന ദാതാക്കളെയും തൊഴിലാളികളെയും കൂട്ടിയോജിപ്പിച്ച് 19ന് വൈകിട്ട് മൂന്നിന് കരുനാഗപ്പള്ളി യു.എം.സി വ്യാപാര ഭവനിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തും.

സെക്രട്ടേറിയറ്റ് യോഗത്തിൽ ജില്ലാ പ്രസിഡന്റ് നിജാം ബഷി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. ബി.ആർ. പ്രസാദ് സ്വാഗതം പറഞ്ഞു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം. സിദ്ദിഖ് മണ്ണന്റയ്യം, വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. ഫൗസിയാബീഗം, ഭാരവാഹികളായ അഷ്റഫ് പള്ളത്തുകാട്ടിൽ, എഫ്.എം. മൂസ, നാസർ ചക്കാലയിൽ, ആർ.ആർ. പിള്ള, ഷാനവാസ് തേയിലക്കട നജാദ് ഹോട്ടൽ, ശ്രീതാമോൾ എന്നിവർ സംസാരിച്ചു.