മഴക്കാല രോഗപ്രതിരോധത്തിന് പരിശീലനം നൽകി

Monday 11 May 2026 5:07 PM IST

അങ്കമാലി: നഗരസഭയിലെ എല്ലാ വാർഡുകളിലെയും കുടുംബശ്രീ ആരോഗ്യ വോളന്റിയർമാർക്കായി മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ചെയർപേഴ്സൺ റീത്താപോൾ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ വിത്സൺ മുണ്ടാടൻ അദ്ധ്യക്ഷനായി.

ബിനി കൃഷ്ണൻകുട്ടി, ലക്സി ജോയ്, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, വർഗ്ഗീസ് വെബ്ലിയത്ത്, കെ.ഡി. ജയൻ, സാജൻ വർക്കി, ഷീന മനോജ്, ഡെൻസി ടോണി, ടിന്റു വിപിൻ, സിജി പോൾ, പ്രസന്ന ദാസൻ, ദീപ ജയകുമാർ, സെക്രട്ടറി ജെയിൻ വർഗ്ഗീസ് പാത്താടൻ, സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ പുഷ്പ മോഹൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജെ. സുനിൽ ഇളന്തട്ട്, എച്ച്.എസ്. ജയ്മോഹൻ, ക്ലീൻ സിറ്റി മാനേജർ ആർ. അനിൽ, റിസോഴ്‌സ് പേഴ്സൺ പി. ശശി എന്നിവർ സംസാരിച്ചു.