ഹിന്ദു ഐക്യ വേദി ജില്ലാ പ്രതിനിധി സമ്മേളനം
Tuesday 12 May 2026 12:00 AM IST
തൃശൂർ: കോൺഗ്രസിന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ സാധിക്കാത്തത് പൊളിറ്റിക്കൽ ഇസ്ലാമിന്റെ സമ്മർദ്ദം മൂലമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി.ശശികല. ഹിന്ദു ഐക്യ വേദി ജില്ലാ പ്രതിനിധി സമ്മേളനത്തിൽ സമാപന സന്ദേശം നൽകുകയായിരുന്നു അവർ. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ ഉദ്ഘാടനം ചെയ്തു. സജിത്ത് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. വി.മധുസൂദനൻ, ഹരിമുള്ളൂർ,സി പ്രദീപ്കുമാർ, പ്രേമൻ സംസാരിച്ചു.പുതിയ ഭാവാഹികൾ: സജിത്ത് നമ്പൂതിരി( പ്രസിഡന്റ്) , വി.മുരളീധരൻ(വർക്കിംഗ് പ്രസിഡന്റ്), സി.ബി.പ്രദീപ് കുമാർ,ഹരി മുള്ളൂർ(ജനറൽ സെക്രട്ടറിമാർ), കെ.കെ മുരളീധരൻ(സംഘടന സെക്രട്ടറി), എ.എസ്.പ്രേമരാജ്, ജി.ഗിരിധരൻ.