സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്

Wednesday 13 May 2026 12:03 AM IST

കോട്ടയം : കോരുത്തോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി. നടത്തുന്നതിന് സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. കോരുത്തോട് ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 36. ഉദ്യോഗാർത്ഥികൾ യോഗ്യത, രജിസ്‌ട്രേഷൻ തെളിയിക്കുന്ന രേഖകൾ, സി.വി എന്നിവ 26 ന് വൈകിട്ട് നാലിന് മുൻപ് ഓഫീസിൽ എത്തിക്കണം. ഫോൺ : 04828 280104.