വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു

Wednesday 13 May 2026 12:07 AM IST
എരമം കുറ്റൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു കൊണ്ട് പ്രസിഡന്റ് കെ. പ്രീത ഉദ്ഘാടനം ചെയ്യുന്നു.

മാതമംഗലം: എരമം കുറ്റൂർ പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യമുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി വിവിധ പൊതുസ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് ബിന്നുകൾ സ്ഥാപിച്ചു കൊണ്ട് പ്രസിഡന്റ് കെ. പ്രീത ഉദ്ഘാടനം ചെയ്തു. മാതമംഗലം, കുറ്റൂർ, വെള്ളോറ, കക്കറ, ഓലയമ്പാടി തുടങ്ങിയ ഇടങ്ങളിലും പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമായി നാൽപ്പതോളം വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ബിന്നുകൾ സ്ഥാപിച്ചിരുന്നു. ഇതുവഴി മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് പി. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സെകട്ടറി കെ.കെ പ്രണവ്, വി.ഇ.ഒമാരായ പി. സനൂപ്, പ്രജീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.