ചിരി ഫിലിം കോമിക്‌സ് പ്രകാശനം
Wednesday 13 May 2026 12:15 AM IST
മാള: ജോർജ് അഭിലാഷ് രചനയും ചിത്രീകരണവും നിർവഹിച്ച 'ചിരി' ഫിലിം കോമിക്‌സ് പുസ്തകത്തിന്റെ പ്രകാശനം തൃശൂർ ലളിതകല അക്കാഡമിയിൽ നടന്നു. ചടങ്ങിൽ എഴുത്തുകാരനും മുൻ സബ് എഡിറ്ററുമായ മൂസക്കുട്ടിയും എഴുത്തുകാരനും സംഗീത നാടക അക്കാഡമി ഉദ്യോഗസ്ഥനുമായ പി.കെ. അനിൽകുമാറും ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു. ആർട്ട് ഡയറക്ടർ ജയ് ഈശ്വർ, കാർട്ടൂണിസ്റ്റ് മധു എന്നിവർ സംസാരിച്ചു. പുസ്തകത്തിന്റെ സോഷ്യൽ മീഡിയ പ്രകാശനം സംവിധായകൻ സത്യൻ അന്തിക്കാട് വസതിയിൽ നിർവഹിച്ചു. ജോർജ് അഭിലാഷ് ചാലക്കുടി ക്രസന്റ് പബ്ലിക് സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനാണ്.