പടിഞ്ഞാറെ ഗോപുരം ചോർച്ചയില്ലെന്ന്
Wednesday 13 May 2026 12:18 AM IST
തൃശൂർ: വടക്കുന്നാഥന്റെ പടിഞ്ഞാറെ ഗോപുരം ഓടുകൾ ഇളകി ചോർച്ചയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. കഴിഞ്ഞദിവസം രാത്രി പെയ്ത കനത്ത മഴയും കാറ്റും മൂലം ഓടുകൾക്ക് സ്ഥാനചലനം സംഭവിച്ചു. തുടർന്ന് ഗോപുരത്തിന്റെ ഓടുകൾ നന്നാക്കിയിട്ട് മൂന്ന് ദിവസത്തിലേറെയായി. ഇപ്പോൾ വടക്കെ ഗോപുരവും ഇലക്ട്രിക് സംവിധാനങ്ങളും പരിശോധിച്ചുവരികയാണ്. കൂത്തമ്പലത്തിന്റെ അറ്റകുറ്റപ്പണിക്കായി കേന്ദ്ര ആർക്കിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. ഒരു വർഷത്തിലേറെയായി അപേക്ഷ സമർപ്പിച്ചിട്ട്. അനുമതി ലഭിച്ചയുടൻ പുനരുദ്ധാരണം നടത്തുമെന്നും കൊച്ചിൻ ദേവസ്വം ബോർഡ് അസി. കമ്മിഷണർ എം. മനോജ് കുമാർ അറിയിച്ചു.