വെല്ലുവിളി ഉയർത്തി നാണയപ്പെരുപ്പം

Wednesday 13 May 2026 12:43 AM IST
vel

ഭക്ഷ്യ വില കുതിച്ചുയരുന്നു

കൊച്ചി: ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഏപ്രിലിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 3.48 ശതമാനമായി ഉയർന്നു. നഗരങ്ങളിലെ വിലക്കയറ്റത്തോത് 3.16 ശതമാനവും ഗ്രാമങ്ങളിൽ 3.74 ശതമാനവുമാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഇക്കാലയളവിൽ 4.2 ശതമാനം ഉയർന്നു. മാർച്ചിൽ ഭക്ഷ്യ വില സൂചിക 3.87 ശതമാനമായിരുന്നു. കിഴങ്ങ് വില കഴിഞ്ഞ മാസം 23.69 ശതമാനം കുറഞ്ഞു. തക്കാളിക്ക് 35.28 ശതമാനവും കോളി ഫ്ളവറിന് 25.58 ശതമാനവും വില ഉയർന്നു. വെള്ളി ആഭരണങ്ങളുടെ വില വർദ്ധന 144.34 ശതമാനമാണ്. സ്വർണ, പ്ളാറ്റിനം, ഡയമണ്ട് ആഭരണങ്ങൾക്ക് 40.72 ശതമാനം വില ഉയർന്നു. തേങ്ങയ്ക്ക് 44 ശതമാനം വില കൂടി.

വിലക്കയറ്റത്തിൽ തെലങ്കാന ഒന്നാമത്

രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റത്തോത് രേഖപ്പെടുത്തിയ സംസ്ഥാനം തെലങ്കാനയാണ്. 5.81 ശതമാനം. പുതുച്ചേരി, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും വിലക്കയറ്റം രൂക്ഷമാണ്. കേരളത്തിലെ വിലക്കയറ്റത്തോത് 3.77 ശതമാനമാണ്.