കൊൽക്കത്തയെ കൊഹ്‌ലി തീർത്തു

Thursday 14 May 2026 4:45 AM IST

റാ​യ്‌​പൂ​ർ​:​ ​ചേസിംഗിൽ ഒരിക്കൽക്കൂടി സെഞ്ച്വറിയുമായി വിരാട് കൊഹ്‌ലി കിംഗായപ്പോൾ ഇന്നലെ നടന്ന ഐ.പി.എൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 6 വിക്കറ്റിന് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ കീഴടക്കി. ജയത്തോടെ 16 പോയിന്റുമായി ആർ.സി.ബി ഒന്നാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. തോൽവി കൊൽക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് മേൽ കരിനിഴലായി.

മഴകാരണം ഒന്നേകാൽ മണിക്കൂറോളം വൈകി തുടങ്ങിയ മത്സരത്തിൽ ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്സ് 20​ ​ഓ​വ​റി​ൽ​ 4​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ ​നേ​ടി​യ​ത് 192​ ​റ​ൺ​സ്. മറുപടിക്കിറങ്ങിയ ആർ.സി.ബി പുറത്താകാതെ 60പന്തിൽ105 റൺസ് നേടി ചേസിംഗ് നയിച്ച കൊഹ്ലിയുടെ മികവിൽ 19.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (194/4). 11 ഫോറും 3 സിക്സുംഉൾപ്പെട്ടതാണ് കൊഹ്‌ലിയുടെ ഇന്നിംഗ്‌സ്. തുടക്കത്തിൽ എക്‌സ്‌ട്രാ കവറിൽ അൽപ്പം ബുദ്ധിമുട്ടുള്ളതായിരുന്നെങ്കിലും കൊഹ്‌ലി നൽകിയ ക്യാച്ച് റോവ്‌മാൻ പവൽ വിട്ടുകളഞ്ഞതിന് കൊൽക്കത്ത വലിയ വില കൊടുക്കേണ്ടി വന്നു.ദേവ്‌ദത്ത് പടിക്കലുമായി (27 പന്തിൽ 39) മൂന്നാം വിക്കറ്റിൽ കൊഹ്‌ലി പടുത്തുയർത്തിയ 59 പന്തിൽ 92 റൺസിന്റെ കൂട്ടുകെട്ടാണ് ആർ.സി.ബിയുടെ ചേസിംഗിന്റെ അടിത്തറയായത്. കാർത്തിക് ത്യാഗി കൊൽക്കത്തയ്‌ക്കായി 3 വിക്കറ്റ് വീഴ്‌ത്തി.

നേരത്തേ​ ​അ​ൻ​ഘ്രി​ഷ് ​ര​ഘു​വം​ശി​ ​(46​ ​പ​ന്തി​ൽ​ 71)​​​ ​ആ​ണ് ​കൊ​ൽ​ക്ക​ത്ത​ ​ഇ​ന്നിം​ഗ്‌​സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ ​റി​ങ്കു​ ​സിം​ഗ് 29​ ​പ​ന്തി​ൽ​ 3​ ​ഫോ​റും​ 2​ ​സി​ക്സും​ ​ഉ​ൾ​പ്പ​ടെ​ 49​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​കാ​മ​റൂ​ൺ​ ​ഗ്രീ​നും​ ​(24​പ​ന്തി​ൽ​ 32​)​​​ ​ര​ഘു​വം​ശി​ക്ക് ​മി​ക​ച്ച​ ​പി​ന്തു​ണ​ ​ന​ൽ​കി.​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ഫി​ൻ​ ​അ​ല്ല​നും​ ​(8​ ​പ​ന്തി​ൽ​ 18​)​​​ ,​​​ ​ക്യാ​പ്ട​ൻ​ ​അ​ജി​ങ്ക്യ​ ​ര​ഹാ​നെ​യും​ ​(13​ ​പ​ന്തി​ൽ​ 19​)​​​ ​വ​ലി​യ​ ​സ്കോ​ർ​ ​നേ​ടാ​നാ​കാ​തെ​ ​മ​ട​ങ്ങി.​ ​ആ​ർ.​സി.​ബി​ക്കാ​യി​ ​ഭു​വ​നേ​ശ്വ​റും​ ​ഹാ​സ​ൽ​ ​വു​ഡും​ ​റാ​സി​ഖും​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്‌​ത്തി.

1- ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി വിരാട് കൊഹ്‌ലി. ഇന്നലത്തേത് കൊഹ്‌ലിയുടെ ഐ.പി.എൽ കരിയറിലെ 279-ാമത്തെ മത്സരമായിരുന്നു.

14000- ട്വന്റി-20 കരിയറിൽ ഏറ്റവും വേഗത്തിൽ (മത്സരങ്ങളുടെ കണക്കിൽ) 14000 റൺസ് തികയ്ക്കുന്ന താരമായി വിരാട് കൊഹ്‌ലി. 409-ാം മത്സരത്തിലാണ് കൊഹ്‌ലി 14000ത്തിൽ എത്തിയത്.

400- ഐ.പി.എല്ലിൽ ഈ സീസണിൽ 400 പ്ലസ് റൺസ് തികയ്‌ച്ച് വിരാട് കൊഹ്‌ലി. കൊഹ്‌ലി 400 പ്ലസ് റൺസ് തികയ്ക്കുന്ന 12-ാമത്തെ സീസണാണിത്.

9- ഐ.പി.എല്ലിൽ കൊഹ്‌ലിയുടെ 9-ാം സെഞ്ച്വറിയാണിത്.

33- ഐ.പി.എല്ലിൽ കെകെആറിനെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന യൂസ്‌വേന്ദ്ര ചഹലിന്റെ റെക്കാഡിനൊപ്പമെത്തി ആർ.സി.ബി താരം ഭുവനേശ്വർ കുമാർ. ഇരുവർക്കും 33 വിക്കറ്റ് വീതമാണ് ഉള്ളത്.

പരിക്ക്,​ ഓവർട്ടൺ മടങ്ങി

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തിരിച്ചടിയായി അവരുടെ മിന്നും താരം ജാമി ഓവർട്ടണ് പരിക്ക്. വലത്തേ തുടയിലേറ്റ പരിക്കിനെ തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ഇംഗ്ലണ്ട് താരം നാട്ടിലേക്ക് മടങ്ങി. ഈ സീസണിൽ പ്രധാന താരങ്ങളുടെ പരിക്കിൽ വലയുകയാണ് ചെന്നൈ. പരിക്കേറ്റ പേസ് ഓൾറൗണ്ടർ രാമകൃഷ്‌ണ ഘോഷിന് പകരം ക​ർ​ണാ​ട​ക​ ​ഓ​ൾ​ ​റൗ​ണ്ട​ർ​ ​മ​ക്‌​നീ​ൽ​ ​നൊ​റോ​ണ​യെ ചെന്നൈ ​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓവർട്ടൺ പരിക്കിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയത്. ഇതിഹാസ താരം എം.എസ് ധോണി,യുവബാറ്റർ ആയുഷ് മാത്രെ, ബൗളർമാരായ ഖലീൽ അഹമ്മദ്,നാഥാൻ എല്ലിസ്,സ്പ‌െൻസർ ജോൺസൺ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിനെ

ഫീൽഡിംഗ് പഠിപ്പിക്കാൻ സാറ

ലണ്ടൻ: ഇംഗ്ലണ്ടിന്റെ പുരുഷ ടെസ്റ്റ് ടീമിന്റെ ഫീൽഡിംഗ് കോച്ചായി മുൻ ഇംഗ്ലീഷ് വനിതാ ടീം വിക്കറ്റ് കീപ്പർ ബാറ്റർ സാറാ ടെയ്‌ലറെ നിയമിച്ചു. ഇംഗ്ലണ്ടിന്റെ സീനിയർ പുരുഷ ടീമിന്റെ കോച്ചായി നിയമിതയാകുന്ന ആദ്യ വനിതയാണ് സാറ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് 37കാരിയായ സാറയെ ഇ.സി.ബി നിയമിച്ചത്.