ക്യൂബയെ ശ്വാസം മുട്ടിച്ച് അമേരിക്ക, കാസ്‌ട്രോയെ പൂട്ടാന്‍ ട്രംപ്

Friday 22 May 2026 1:09 AM IST

30 വർഷം മുമ്പ് നടന്ന ഒരു സംഭവത്തിന്റെ കണക്ക് തീർക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേ ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്‌ട്രോയ്ക്ക് എതിരെ കൊലപാതക, ഗൂഢാലോചനാ കുറ്റങ്ങൾ ചുമത്തി ഇരിക്കുകയാണ് അമേരിക്ക. 1996ൽ അതായത് 30 വർഷം മുൻപ് യു.എസിലെ മയാമി ആസ്ഥാനമായുള്ള പ്രവാസികളുടെ സിവിലിയൻ വിമാനങ്ങൾ വെടിവച്ചിട്ട സംഭവത്തിലാണ് യു.എസ്. ഫെഡറൽ പ്രോസിക്യൂട്ടർമാർ ഔദ്യോഗികമായി കുറ്റം ചുമത്തിയത്. കൊലപാതകം, വിമാനം തകർക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് റൗൾ കാസ്‌ട്രോയ്ക്ക് എതിരെ ഇപ്പോൾ ചുമത്തിയത്. സഹോദരനും ക്യൂബൻ വിപ്ലവ നായകനുമായ ഫിദൽ കാസ്‌ട്രോയുടെ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരുന്നു അന്ന് റൗൾ