നേമത്ത് ബി.ജെ.പിയുടെ പുത്തൻ മാറ്റം, ജൂൺ ആദ്യം മുതൽ അടിമുടി മാറും

Saturday 23 May 2026 1:14 AM IST

നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സേവന സൗകര്യം ഉൾപ്പെടെയുള്ള എം.എൽ.എ ഓഫീസ് ജൂൺ ആദ്യവാരം പ്രവർത്തനം ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ എം.എൽ.എ അറിയിച്ചു. വികസനകാര്യത്തിൽ സംസ്ഥാന സർക്കാർ ബി.ജെ.പിയുടെ മണ്ഡലങ്ങളോട് വിവേചനം കാണിച്ചാൽ ശക്തമായ പ്രതികരണമുണ്ടാവുമെന്നും നേമത്തെ ജനങ്ങൾ തന്നെ എം.എൽ.എ ആക്കിയത് അവരുടെ ജീവിതത്തിൽ വ്യത്യാസം കൊണ്ടുവരാനാണെന്നും അദ്ദേഹം വ്യക്തമാക്കി.