തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് 2.2മണിക്കൂർ, 640 രൂപ, അതിവേഗറെയിൽ
Sunday 24 May 2026 12:29 AM IST
റദ്ദാക്കിയ സിൽവർലൈനിന് പകരം റെയിൽവേയുമായി ചേർന്ന് അതിവേഗറെയിൽ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതിനിടെ സ്വന്തം നിലയിൽ ഹൈസ്പീഡ് റെയിലിന്റെ ഇടക്കാലപദ്ധതിരേഖ തയ്യാറാക്കി മെട്രോമാൻ ഇ.ശ്രീധരൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനിവൈഷ്ണവിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ തിരുവനന്തപുരം കണ്ണൂർ പാതയുടെ പദ്ധതിരേഖ അടുത്തമാസം കേന്ദ്രത്തിന് സമർപ്പിക്കും