കോൺഗ്രസ് - ഡി.എം.കെ. അകൽച്ച, പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി ബി.ജെ.പി

Sunday 24 May 2026 12:31 AM IST

തമിഴ്നാട്ടിലെ രാഷ്ട്രീയരംഗത്ത് ഡി.എം.കെയും കോൺഗ്രസും തമ്മിൽ രൂപപ്പെട്ടിരിക്കുന്ന അകൽച്ച ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വർഷങ്ങളായി ഇന്ത്യാ സഖ്യത്തിലെ പ്രധാന പങ്കാളികളായി ഒരുമിച്ച് മുന്നേറിയിരുന്ന ഈ രണ്ട് പാർട്ടികളുടെയും ബന്ധത്തിൽ അകൽച്ച പ്രകടമായതോടെ, അതിനെ ദേശീയ തലത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി നേതൃത്വം.