ക്രൂഡോയിൽ വില കുറഞ്ഞിട്ടും പെട്രോൾ വില കൂടുന്നു; കാരണം എന്ത്?
Wednesday 27 May 2026 1:02 AM IST
ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ആഴ്ചകളോളം നീണ്ടുനിന്ന പ്രക്ഷുബ്ധതകൾക്ക് ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില 100 ഡോളർ പരിധിക്ക് താഴെയെത്തി. എന്നാൽ ആഗോളതലത്തിൽ എണ്ണവില കുറയുമ്പോഴും, ഇന്ത്യൻ ഉപഭോക്താക്കൾക്ക് പെട്രോൾ, ഡീസൽ വില വർദ്ധനവിൽ ആശ്വാസം ലഭിക്കുന്നില്ല. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കപ്പെടും എന്ന പ്രതീക്ഷകളെ തുടർന്നാണ് ആഗോള ക്രൂഡ് ഓയിൽ വിലയിൽ കുറവ് വന്നത്.