ക്ഷേമ പദ്ധതികളുമായി സുവേന്ദു, ഊണിന് 5, സ്ത്രീകൾക്ക് 300
Thursday 28 May 2026 1:00 AM IST
സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ സംസ്ഥാന ഭരണ സംവിധാനത്തിൽ വലിയ രീതിയിലുള്ള നയപരമായ മാറ്റം ആരംഭിച്ചു. പല ഭരണ പരിഷ്‌കാരങ്ങളും അതിന്റെ ഭാഗമായി നടപ്പാക്കുമെന്നും സുവേന്ദു അധികാരി നേരത്തെ പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ നടക്കുന്നത്, വൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി.