ഉറവിടം   കണ്ടെത്താനാകാത്ത    കൊവിഡ്    കേസുകൾ  കൂടി   വരുമ്പോൾ     കേരളം  എങ്ങനെ  സൂപ്പർ  സ്‌പ്രെഡിനെ   പ്രതിരോധിക്കും ? നേർക്കണ്ണ്  അന്വേഷിക്കുന്നു 

Wednesday 01 July 2020 3:45 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് കേസുകൾ കൂടി വരികയാണ്. ഇതിൽ നിശ്ചിത ശതമാനം രോഗികളുടെ രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനോ ചിലവരുടെ സമ്പർക്കപട്ടിക തയ്യാറാക്കാനൊ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. ഇത് സമൂഹവ്യാപനത്തിനുളള സാദ്ധ്യതയാണ് സൂചിപ്പിക്കുന്നത്.ഈ കാരണത്താൽ തന്നെ സർക്കാർ കർശന നിർദേശങ്ങളാണ് പൊതു ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ കൊവിഡിനറെ വ്യാപന ഭീതി മറന്ന് മലയാളികൾ യാതൊരു സുരക്ഷമുൻകരുതലുകളും സ്വീകരിക്കാതെ സർക്കാർ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്ന സാഹചര്യമാണ് നിലവിലുളളത്. ഇത് തുടർന്നാൽ സമൂഹ വ്യാപനത്തിന് ഒടുപടി മുകളിൽ സൂപ്പർ സ്‌പ്രെഡ് എന്ന് വ്യാപനം സംസ്ഥാനത്ത് ഉണ്ടാകുമൊയെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകർ. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കേരളം എങ്ങനെ സൂപ്പർ സ്‌പ്രെഡിനെ പ്രതിരോധിക്കുമെന്ന് നേർക്കണ്ണ് അന്വേഷിക്കുകയാണ്.