മാലിന്യ  നിർമാർജനം വഴി മുട്ടുമ്പോൾ കേരളം മാലിന്യ  കൂമ്പാരമാകുമോ? നേർക്കണ്ണ് അന്വേഷിക്കുന്നു

Wednesday 05 August 2020 12:03 AM IST

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് പ്രതിരോധം ശക്തമാക്കുമ്പോൾ മാലിന്യ നിർമാർജനത്തെ പറ്റി ഏവരും മറന്നു പോകുന്ന സ്ഥിതിയാണ് നിലവിലുളളത്. പ്രത്യേകിച്ച് ആശുപ്രത്രിയിൽ നിന്നുളള ജൈവ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്ന കാഴ്ചയാണ് പല സർക്കാർ ആശുപ്രത്രികളിലും കാണുന്നത്. ഇത് ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെ പരിണിത ഫലം ഓർക്കാതെ മാലിന്യങ്ങൾ കെെകാര്യം ചെയ്യുന്ന ആരോഗ്യ വകുപ്പിലെ ജീവനക്കാർ.കൊവിഡിന്റെ കാലം കഴിഞ്ഞാൽ കേരളം നേരിടാൻ പോകുന്ന മറ്റൊരും പ്രശ്നം മാലിന്യ നിർമാർജനം തന്നെയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ കേ‌രളത്തിലെ സർക്കാർ ആശുപത്രികൾക്ക് പുറത്ത് മാലിന്യങ്ങൾ കുന്നു കൂടികിടക്കുന്ന അവസ്ഥ ആര് കെെകാര്യം ചെയ്യും? കേരളം മാലിന്യ കൂമ്പാരമാകുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് നേർക്കണ്ണ്.