സിസ്റ്റർ അഭയ കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമോ? നേർക്കണ്ണ് അന്വേഷിക്കുന്നു
അഭയക്കേസ് ആത്മഹത്യയാണെന്ന് ആദ്യം എഴുതിയത് ലോക്കൽ പൊലീസാണ്. ഇവിടെ നിന്നും നിരവധി അന്വേഷണങ്ങൾക്കൊടുവിലാണ് അഭയയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരിക്കുന്നത്. എന്നാൽ ഇപ്പോഴും അഭയയ്ക്ക് പൂർണമായും നീതി ലഭിച്ചുവോ എന്ന ചോദ്യം ബാക്കിയാണ്. സിസ്റ്റർ അഭയ കൊലക്കേസിൽ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയിൽ വിചാരണയിൽ നിന്ന് രക്ഷപെട്ടത് സി.ബി.ഐയിലെ ഒരു എസ്.ഐയുടെ പിഴവുകാരണമാണ്. വിചാരണ കൂടാതെ പൂതൃക്കയിലിനെ വിട്ടയച്ചതിനെതിരെ സി.ബി.ഐ ഉടൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നുണ്ട്.
അന്നത്തെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പോലീസ് കാണാതിരുന്ന അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിച്ചു. ഇരുട്ട് കണ്ടു പേടിച്ചാണ് അഭയ ആത്മഹത്യ ചെയ്തത് എന്നായിരുന്നു അന്നത്തെ ക്രൈം ബ്രാഞ്ച് എസ്.പി കെ.ടി മൈക്കിളിന്റെ കണ്ടെത്തൽ. മൈക്കിൾ ആകട്ടെ കോടതിയുടെ കനിവിൽ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു.
എന്നാൽ സി ബി ഐ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞത്. അടയ്ക്കാ രാജു എന്ന മോഷ്ടാവിന്റെ മൊഴിയാണ് കേസ് തെളിയിക്കാൻ സി ബി ഐക്ക് സഹായമായത്. അഭയ കൊലക്കേസിൽ കോടതിയിൽ തെളിയിച്ച് പ്രതികൾക്ക് ശിക്ഷവാങ്ങി കൊടുക്കുമ്പോഴും ഒരു ചോദ്യം ബാക്കിയാണ്.അഭയയ്ക്ക് പൂർണമായും നീതി ലഭിച്ചുവോ? നേർക്കണ്ണ് അന്വേഷിക്കുന്നു.