അധികാരവും സ്വാധീനവുമുണ്ടെങ്കിൽ കേരളത്തിൽ ആർക്കും ആരെയും പടിയിറക്കാൻ കഴിയുമോ ? നേർക്കണ്ണ് അന്വേഷിക്കുന്നു
നെയ്യാറ്റിൻകരയിൽ സർക്കാർ അനാസ്ഥയിൽ കവർന്നെടുത്തത് രണ്ട് ജീവനുകളാണ്. ഇതോടെ അനാഥമായത് രണ്ട് ജീവനുകളാണ്. നാടൊട്ടുക്ക് വീടില്ലാത്തവർക്ക് വീട് വച്ചുകൊടുക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽ കാണാതെ പോയവരാണ് നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ മരണപ്പെട്ട ദമ്പതികൾ. ഇത്തരമൊരു അവസ്ഥ ഇനിയൊരു കുടുംബത്തിന് ഉണ്ടാവരുത്. കുടിയൊഴിപ്പിക്കലിന് എത്തിയവരോട് അരമണിക്കൂറിന്റെ ആനുകൂല്യമാണ് നെയ്യാറ്റിൻകരയിൽ രാജൻ ആവശ്യപ്പെട്ടത്. ഹൈക്കോടതിയിൽ നിന്നും സ്‌റ്റേ സമ്പാദിച്ച ഉത്തരവ് എത്തുന്നതിന് തൊട്ട് മുൻപാണ് ബലപ്രയോഗത്തിന് പൊലീസ് മുതിർന്നത്. കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നു. അധികാരവും സ്വാധീനവുമുണ്ടെങ്കിൽ ആർക്കും ആരെയും പടിയിറക്കാൻ കഴിയുന്ന അവസ്ഥയാണോ കേരളത്തിൽ ഉള്ളത്. നെയ്യാറ്റിൻകര സംഭവത്തിന്റെ പശ്ചാത്തലത്തിൽ നേർക്കണ്ണ് അന്വേഷിക്കുന്നു.