ലോക് ഡൗൺ കാലം നരകതുല്യം ആയിരുന്നു..ഇതിൽ കൂടുതൽ ഒന്നും വരാൻ ഇല്ല- ബൈജു സന്തോഷ്

Sunday 28 February 2021 11:30 AM IST

ഏവരെയും പടിക്കകത്താക്കിയ ലോക്ക്ഡൗൺകാലം നരകതുല്യമായിരുന്നെന്ന് നടൻ ബൈജു സന്തോഷ്. ആരോ​ഗ്യപരിപാലനവുമായി ബന്ധപ്പെട്ട പതിവുകൾ തെറ്റി, ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ലാത്ത രീതിയിൽ താൻ വലഞ്ഞു. തനിക്ക് മാത്രമല്ല ലോകത്താകമാനമുള്ള ജനങ്ങൾക്കും സമാന അനുഭവമാണുണ്ടായതെന്നും ബൈജു സന്തോഷ് പറഞ്ഞു.

1982ല്‍ പുറത്തിറങ്ങിയ 'മണിയന്‍ പിള്ള അഥവാ മണിയന്‍പിള്ള' എന്ന ചിത്രത്തില്‍ ബാലതാരമായാണ് ബൈജു ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. നാട്യങ്ങളില്ലാത്ത സ്വതസിദ്ധമായ ശൈലിയും തിരുവനന്തപുരം ഭാഷയും ബൈജു എന്ന നടനെ വേറിട്ടു നിറുത്തുന്നു. പ്രേക്ഷകമനസ്സിൽ തെളിഞ്ഞതും തെളിയാത്തതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് ബൈജു തന്റെ ഭാവാഭിനയ ജൈത്രയാത്ര തുടരുകയാണ്.

മുഴുവൻ വീഡിയോ കാണാം