20 ഓളം കമ്പനികൾ വിട്ടുപോയി, കൊവിഡ് കഴിയുമ്പോൾ ടെക്‌നോപാർക്കിന് എന്ത് സംഭവിക്കും ?
കേരളത്തിന്റെ വ്യാവസായിക മേഖലയിൽ പ്രധാന സ്ഥാനമാണ് ഐ ടി മേഖലയ്ക്കുള്ളത്. കേരളത്തിന് അഭിമാനമായ ടെക്‌നോപാർക്കിന് ലോക്ക്ഡൗണിൽ സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുകയാണ് നേർക്കണ്ണ് ഈ ലക്കത്തിൽ. കൊവിഡ്, ലോക്ക്ഡൗണിനെ തുടർന്ന് ഒരു വർഷത്തോളമായി മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം നടപ്പിലാക്കിയിരിക്കുകയാണ്. എന്നാൽ കമ്പനികൾ അടഞ്ഞു കിടന്നാലും വാടക ഇനത്തിൽ നല്ലൊരു തുക കമ്പനികൾക്ക് നൽകേണ്ടി വരുന്നുണ്ട്. വാടക ഇനത്തിൽ സർക്കാർ ഇളവുകൾ നൽകിയാൽ മാത്രമേ കമ്പനികൾക്ക് തുടരുവാൻ കഴിയുകയുള്ളു. ചെറിയ കമ്പനികളെയാണ് ലോക്ക്ഡൗൺ ബാധിക്കുന്നത്. നിരവധി കമ്പനികൾ ടെക്‌നോപാർക്കിലെ ഓഫീസുകൾ അടച്ചതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നേർക്കണ്ണ് ഈ വിഷയത്തിൽ അന്വേഷണം നടത്തിയത്. ടെക്‌നോപാർക്കിലെ വാടക നയത്തിൽ മാറ്റം വേണമെന്ന് സർക്കാരിന് കമ്പനികളുടെ കൂട്ടായ്മ നിവേദനം നൽകിയെങ്കിലും, ബഡ്ജറ്റിലടക്കം ഈ ആവശ്യങ്ങളൊന്നും ഇടം ലഭിച്ചില്ല.